Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heart Attack

Europe

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​തം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

പ​റ​വൂ​ർ: സ്ലൊ​വേ​നി​യ​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. പ​റ​വൂ​ർ പു​ത്ത​ൻ​വേ​ലി​ക്ക​ര തു​രു​ത്തൂ​ർ ഒ​ളാ​ട്ടു​പു​റ​ത്ത് മെ​ബി​ൻ ടോ​മി​യാ​ണ് (24) മ​രി​ച്ച​ത്. ടോ​മി വി​ൻ​സ​ന്‍റ് - മേ​രി നി​മ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

മ​ധ്യ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ സ്ലൊ​വേ​നി​യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന മെ​ബി​ൻ അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മ​സ്ക​റ്റി​ൽ​നി​ന്നു വി​മാ​നം ഉ​യ​ർ​ന്ന സ​മ​യ​ത്താ​ണ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്.

തു​ട​ർ​ന്നു വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി മെ​ബി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു.

സം​സ്കാ​രം വൈ​കു​ന്നേ​രം 4.30ന് ​തു​രു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് സീ​നാ​യ് മൗ​ണ്ട് പ​ള്ളി​യി​ൽ. സ​ഹോ​ദ​രി: മേ​രി മീ​നു.

Movies

ന​ട​ൻ ഷു​ക്കൂ​ർ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ

ന​ട​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ സി. ​ഷു​ക്കൂ​റി​നെ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​സ​ർ​ഗോ​ഡ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് താ​രം ഇ​പ്പോ​ൾ.

പെ​ട്ടെ​ന്നു​ണ്ടാ​യ സ്ട്രോ​ക്ക് ആ​ണെ​ന്നും ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്നും ഷു​ക്കൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ മു​നീ​ർ വ്യ​ക്ത​മാ​ക്കി.

‘‘എ​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ ഷു​ക്കൂ​ർ വ​ക്കീ​ലി​ന് ജ​നു​വ​രി 26ന് ​സ്ട്രോ​ക്ക് ഉ​ണ്ടാ​യി. ഇ​പ്പോ​ൾ അ​ദ്ദേ​ഹം കാ​സ​ർ​ഗോ​ഡി​ലെ ആ​സ്റ്റ​ർ മിം​സി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ട​ച്ച​വ​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. സം​സാ​രി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ക​ഴി​യു​ന്നു. 

ഇ​ട​ത് വ​ശ​ത്ത് ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​തി​നാ​ൽ ഫി​സി​യോ​തെ​റാ​പ്പി​യും റി​ഹാ​ബി​ലി​റ്റേ​ഷ​നും തു​ട​രു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ഗ​ത്തി​ലു​ള്ള പൂ​ർ​ണ സു​ഖ​പ്രാ​പ്തി​ക്കാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ത്ഥ​ന​ക​ൾ സ്നേ​ഹ​പൂ​ർ​വം അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. നി​ങ്ങ​ൾ എ​ല്ലാ​വ​രും ന​ൽ​കു​ന്ന സ്നേ​ഹ​ത്തി​നും പ്രാ​ർ​ഥ​ന​ക​ൾ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.

ഒ​രു​പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ കൊ​ണ്ടോ പ്ര​വൃ​ത്തി​കൊ​ണ്ടോ എ​ഴു​ത്തു​കൊ​ണ്ടോ ബു​ദ്ധി​മു​ട്ടു​ണ്ടാ​യ ആ​ളു​ക​ൾ ഉ​ണ്ടാ​യേ​ക്കാം. അ​ങ്ങ​നെ ആ​ർ​ക്കെ​ങ്കി​ലും മ​ന​സി​ലൊ​രു വി​ഷ​മം തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് പൊ​റു​ത്തു കൊ​ടു​ക്ക​ണ​മെ​ന്നു കൂ​ടി ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. അ​ത് പൊ​റു​ത്ത് കൊ​ടു​ത്ത് അ​ദ്ദേ​ഹം പൂ​ർ​ണ ആ​രോ​ഗ്യ​സ്ഥി​തി​യി​ലേ​ക്ക് എ​ത്താ​ൻ എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു.’’​മു​നീ​റി​ന്‍റെ വാ​ക്കു​ക​ൾ.

ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത ‘ന്നാ ​താ​ൻ കേ​സ് കൊ​ട്’ എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ താ​ര​മാ​ണ് ഷൂ​ക്കൂ​ർ.

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ലോ ​വി​ഭാ​ഗം മേ​ധാ​വി​യും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മ​ഞ്ചേ​ശ്വ​രം ക്യാ​പം​സ് ഡ​യ​റ​ക്ട​റു​മാ​യ അ​ഡ്വ. ഷീ​നാ ഷു​ക്കൂ​റാ​ണ് ന​ട​ന്‍റെ ഭാ​ര്യ.

സു​പ്രീം കോ​ട​തി​യി​ൽ ജ​സ്റ്റി​സ് രാ​മ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ലോ ​ക്ലാ​ർ​ക്ക് ജാ​സ്മി​ൻ, ഇം​ഗ്ലി​ഷ് ലി​റ്റ​റേ​ച്ച​ർ, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ണ​ലി​സം പൂ​ർ​ത്തി​യാ​ക്കി​യ ജെ​ബി​ൻ, ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജെ​സാ​ഹ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. 

National

എ​സ്‌​ഐ​ആ​ർ ഹി​യ​റിം​ഗി​നാ​യി ക്യൂ​വി​ൽ നി​ന്ന യു​വ​തി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ എ​സ്ഐ​ആ​ർ ഹി​യ​റിം​ഗി​നാ​യി ക്യൂ​വി​ൽ നി​ന്ന യു​വ​തി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സി​ലെ ദേ​ഗം​ഗ ബ്ലോ​ക്ക് ഓ​ഫീ​സി​ലാ​ണ് സം​ഭ​വം.

സെ​റീ​ന ബീ​ബി (32) ആ​ണ് മ​രി​ച്ച​ത്. ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ണ്ടാ​യ ചി​ല പൊ​രു​ത്ത​ക്കേ​ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഹി​യ​റി​ങ്ങി​നാ​യി സെ​റീ​ന ഭ​ർ​ത്താ​വ് സി​ദ്ധി​ഖി​നൊ​പ്പം ബ്ലോ​ക്ക് ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ച്ച ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​തി​യാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ സെ​റീ​ന​യ്ക്ക് സാ​ധി​ച്ചി​ല്ല.

കൂ​ടാ​തെ, ജ​യി​ലി​ൽ അ​യ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സെ​റീ​ന​യോ​ടു പ​റ​യു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​തെ​ന്ന് സെ​റീ​ന​യു​ടെ ബ​ന്ധു പ​റ​ഞ്ഞു.

 

Kerala

ബി​സ്മീ​റി​ന്‍റെ മ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: വി​ള​പ്പി​ല്‍​ശാ​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ വി​ള​പ്പി​ല്‍ കാ​വി​ന്‍​പു​റം കൊ​ല്ലം​കോ​ണം ഞാ​റ​ത്ത​ല ക​ട്ട​യ്ക്കാ​ല്‍ ഇ​സി​യ മ​ന്‍​സി​ലി​ല്‍ ബി​സ്മീ​ര്‍ (37) മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്.

മ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ശ്വാ​സ​നാ​ള​ത്തി​ല്‍ ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​യ​റി​യ​ത് ക​ഠി​ന​മാ​യ ശ്വാ​സ ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും ശ​രീ​രം നീ​ല നി​റ​മാ​യ​ത് ഓ​ക്‌​സി​ജ​ന്‍ കു​റ​ഞ്ഞ​തി​ന്‍റെ ല​ക്ഷ​ണ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ബി​സ്മീ​ര്‍ മ​രി​ച്ച​ത് ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ, ചി​കി​ത്സാ​പ്പി​ഴ​വു​ണ്ടാ​യെ​ന്നും ചി​കി​ത്സ വൈ​കി​യെ​ന്നു​മു​ള്ള ആ​രോ​പ​ണം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ഷേ​ധി​ച്ചി​രു​ന്നു.

19 -ാം തീ​യ​തി പു​ല​ർ​ച്ചെ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച ബി​സ്മി​റി​ന് ഓ​ക്സി​ജ​ൻ വെ​ന്‍റി​ലേ​ഷ​നും നെ​ബു​ലൈ​സേ​ഷ​നും ഇ​ഞ്ച​ക്ഷ​നും ന​ൽ​കി​യെ​ന്നാ​ണ് ഡോ​ക്ട​ർ പ​റ‍​യു​ന്ന​ത്.

ശ്വാ​സം​മു​ട്ട​ലും അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ബി​സ്മീ​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ആ​ശു​പ​ത്രി​യു​ടെ ഗേ​റ്റ് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നെ​ന്നും നി​ര​വ​ധി ത​വ​ണ ബെ​ല്ല​ടി​ച്ച​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യ​തെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

ബി​സ്മീ​റി​ന്‍റെ ഭാ​ര്യ ജാ​സ്മി​ന്‍ ബ​ഹ​ളം വ​ച്ച​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ര്‍ പു​റ​ത്തേ​ക്ക് വ​ന്ന​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

District News

റി​ട്ട. ഡി​വൈ​എ​സ്പി ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു

കൂ​ത്താ​ട്ടു​കു​ളം: റി​ട്ട. ഡി​വൈ​എ​സ്പി കൂ​ത്താ​ട്ടു​കു​ളം പൈ​റ്റ​ക്കു​ളം പ​രി​യാ​ര​ത്ത് പ​യ​സ് ജോ​ർ​ജ് (56) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം വ​ട​ക​ര സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പൈ​റ്റ​ക്കു​ള​ത്ത് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​നു ശേ​ഷം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ന്ത​രി​ച്ച സ​ഹോ​ദ​ര​ൻ അ​ഡ്വ. പി.​വി. സ​ന്തോ​ഷി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി പൈ​റ്റ​ക്കു​ളം ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച​താ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ്. ഭാ​ര്യ: ഉ​പ്പു​ക​ണ്ടം ഉ​റു​മ്പി​ൽ ടെ​സി (അ​യ​ർ​ല​ൻ​ഡ്). മ​ക്ക​ൾ: ആ​ൽ​ഡ്രി​ൻ (പ്ല​സ് ടു ​വി​ദ്യാ​ർ​ഥി), ആ​ൾ​ഡ്രീ​ന (ഒ​ൻ​പ​താം ക്ലാ​സ്), ആ​ജ​ൽ (ഏ​ഴാം ക്ലാ​സ്).

Kerala

ഭാ​ര്യ​യെ കൊ​ന്നു, മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് പ്രചരിപ്പിച്ചു, യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളു​രു: ഭാ​ര്യ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് വ​രു​ത്തി തീ​ർ​ത്ത യു​വാ​വ് പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി ജി​ല്ല​യി​ലെ നെ​ഗി​ന​ഹ​ൽ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

രാ​ജേ​ശ്വ​രി ഫ​ക്കീ​ര​പ്പ ഗി​ല​ക്ക​ന​വ​ർ (21) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഫ​ക്കീ​ര​പ്പ ഗി​ല​ക്ക​ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നെ​ത്തി​യ രാ​ജേ​ശ്വ​രി​യു​ടെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ പാ​ട് ക​ണ്ട​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി. ഇ​വ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

രാ​ജേ​ശ്വ​രി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റുമോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ക്കു​ക​യും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ രാ​ജേ​ശ്വ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഫ​ക്കീ​ര​പ്പ കു​റ്റം സ​മ്മ​തി​ച്ചു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജ​യി​ലി​ലേ​ക്ക​യ​ച്ചു.

വി​വാ​ഹി​ത​രാ​യി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും മ​ക്ക​ളി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഫ​ക്കി​ര​പ്പ രാ​ജേ​ശ്വ​രി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

രാ​ജേ​ശ്വ​രി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തു

National

മകന്‍റെ പരീ‍ക്ഷാ ഫലം അറിയാൻ സ്കൂളിലെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു

ദിസ്പുർ: യുകെജി വിദ്യാർഥിയായ മകന്‍റെ പരീക്ഷാ ഫലം അറിയാൻ സ്കൂളിലെത്തിയ പിതാവ് സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ആസാമിലെ ജോർഹട്ട് സ്വദേശി ദീപാങ്കർ ബോർഡോലോയ് (35) ആണ് മരിച്ചത്.

ജലസേചന വകുപ്പിൽ എക്സിക്യൂട്ടീവ് എൻജിനിയറായി ജോലി ചെയ്തിരുന്ന ദീപാങ്കർ മകന്‍റെ പരീക്ഷാ ഫലം അറിയാൻ ജോർഹട്ടിലെ സാംഫോർട്ട് സ്കൂളിൽ എത്തിയിരുന്നു. ഫലം അറിഞ്ഞ് മടങ്ങവേ സ്കൂൾ ഗേറ്റിന് സമീപം എത്തുന്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്.

ഉടൻ തന്നെ സ്കൂളിലുണ്ടായിരുന്ന ആളുകൾ ജോഹർട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെ വച്ച് അദ്ദേഹം ഹൃദായാഘാതം മൂലം മരിച്ചു.

ദീപാങ്കറിന് വലിയ രോഗങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പൂർണ ആരോഗ്യവാനായിരുവെന്നും അദ്ദേഹത്തിന്‍റെ കുടുംബം പറഞ്ഞു.

District News

പി​താ​വി​ന്‍റെ മ​ര​ണ വി​വ​രം അ​റി​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ മ​ക​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു

കോ​ത​മം​ഗ​ലം: പി​താ​വി​ന്‍റെ മ​ര​ണ വി​വ​രം അ​റി​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ മ​ക​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പൈ​മ​റ്റം ഇ​ല​വും​കു​ടി ഇ.​ടി. പൗ​ലോ​സി​ന്‍റെ മ​ക​ൻ ജെ​യിം​സ് (53)ആ​ണ് മ​രി​ച്ച​ത്.

പി​താ​വ് പൗ​ലോ​സ് 12ന് ​ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞു. സം​ഭ​വം അ​റി​ഞ്ഞ് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ണ മ​ക​ൻ ജെ​യിം​സി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജെ​യിം​സി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ട​ത്തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ആ​ഞ്ചി​യോ​ഗ്രാം ചെ​യ്ത് ബ്ലോ​ക്ക്‌ നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ വീ​ണ്ടും ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു.

പി​താ​വ് പൗ​ലോ​സി​ന്‍റെ സം​സ്കാ​രം ഇ​ന്ന​ലെ ന​ട​ത്തി. ജെ​യിം​സ് സ്വ​കാ​ര്യ ബ​സി​ൽ ഡ്രൈ​വ​ർ ആ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12ന് ​പ​രീ​ക്ക​ണ്ണി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മാ​താ​വ്: മേ​രി. ഭാ​ര്യ: അ​ൽ​ഫോ​ൻ​സ. മ​ക്ക​ൾ: ആ​ൻ​മ​രി​യ, ആ​ൻ​ഡ്രി​യ, ആ​ൻ​സ​ൺ.

NRI

കാ​ന​ഡ​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെത്തു​ട​ര്‍​ന്ന് മരിച്ച മലയാളി യുവാവിന് വിട ചൊല്ലി നാട്

തൊ​ടു​പു​ഴ: കാ​ന​ഡ​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെത്തു​ട​ര്‍​ന്ന് മ​രി​ച്ച തൊ​ടു​പു​ഴ ഒ​ള​മ​റ്റം സ്വ​ദേ​ശി വ​ര്‍​ക്കിയു​ടെ (23)​ സം​സ്‌​കാ​രം നടത്തി. പു​ത്ത​ന്‍​കു​രി​ശ് ഗു​ഡ് ന്യൂ​സ് ഫോ​ര്‍ ഏ​ഷ്യ സെ​മി​ത്തേ​രി​യി​ലാണ് സംസ്കാരം ന‌ടന്നത്.

കാ​ന​ഡ​യി​ലെ പ്രി​ന്‍​സ് എ​ഡ്വേ​ര്‍​ഡ് ഐ​ല​ന്‍​ഡി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന യു​വാ​വ് ഡി​സം​ബ​ര്‍ 27നാ​ണ് മോംഗ്ട്ടണിൽ ഹൃ​ദ​യാ​ഘാ​തംമൂ​ലം മ​രി​ച്ച​ത്.

തൊ​ടു​പു​ഴ ഒ​ള​മ​റ്റം അ​ഞ്ജ​ന​വേ​ലി​ല്‍ പീ​റ്റ​റി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നു, ആ​ന്‍റോ.

District News

ഹൃ​ദ​യാ​ഘാ​തം; മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി ജി​ദ്ദ​യി​ൽ മ​രി​ച്ചു

മേ​ലാ​റ്റൂ​ർ: കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി ചേ​ർ​ക്ക​യി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (49) ജി​ദ്ദ​യി​ൽ അ​ന്ത​രി​ച്ചു.

ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. 26 വ​ർ​ഷ​മാ​യി ജി​ദ്ദ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. 10 ദി​വ​സ​ത്തി​ന് ശേ​ഷം നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്കെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ദ്ദ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. പ​രേ​ത​രാ​യ ചേ​ർ​ക്ക​യി​ൽ ഹം​സ​യു​ടെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സു​നീ​റ. മ​ക്ക​ൾ: അ​ഹ്മ​ദ് അ​ഷ്മി​ൽ, അ​ഹ്മ​ദ് അ​ഹ​ഷ്, അ​ഹ്മ​ദ് ഐ​ഹാ​ൻ, അ​ഹ്മ​ദ് അ​സ്‌ലാ​ൻ.

Kerala

ഹൃ​ദ​യാ​ഘാ​തം; ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

കൊ​ച്ചി: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് എ​സ്ഐ കു​ട്ട​മ്പു​ഴ ഇ​ഞ്ച​ത്തൊ​ട്ടി ക​ണ്ണാ​മ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ കെ.​കെ. ജ​യ​ന്‍ (53) ആ​ണ് മ​രി​ച്ച​ത്.

ശ​ബ​രി​മ​ല​യി​ല്‍ വ​ട​ക്കേ ന​ട ഭാ​ഗ​ത്താ​യി​രു​ന്നു ഡ്യൂ​ട്ടി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് സ​ന്നി​ധാ​ന​ത്തെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ജ​യ​നെ പ​മ്പ​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ പ​മ്പ​യി​ലേ​യ്ക്കു​ള്ള യാ​ത്ര​ക്കി​ടെ ഇ​ന്ന് പു​ല​ര്‍​ച്ചെ 12.44 ജ​യ​ന്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Kerala

സഹോദരന്‍റെ മരണം അറിഞ്ഞ് നാട്ടിലേക്കു തിരിച്ച അനുജൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പ​​ന​​ച്ചി​​ക്കാ​​ട്: ജ്യേ​​ഷ്ഠ​​ന്‍റെ മ​​ര​​ണം അ​​റി​​ഞ്ഞ് യുകെ​​യി​​ൽനി​​ന്നു നാ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ച അ​​നു​​ജ​​ൻ മും​​ബൈ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വ​​ച്ച് ഹൃ​​ദ​​യാ​​ഘാ​​തം ഉ​​ണ്ടാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് മ​​രി​​ച്ചു.

ക​​ഴി​​ഞ്ഞ ദി​​വ​​സം ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്ന് മ​​രി​​ച്ച പ​​ന​​ച്ചി​​ക്കാ​​ട് പാ​​വ​​ക്കു​​ളം പി.​​കെ. ​​രാ​​രി​​ച്ച​​ന്‍റെ (61) സം​​സ്കാ​​രം ഇ​​ന്ന് പ​​രു​​ത്തും​​പാ​​റ സെ​​ന്‍റ് മേ​​രീ​​സ് ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കെ​​യാ​​ണ് അ​​നു​​ജ​​ൻ പി.​​കെ.​​ ടോ​​മി (ടോ​​മി​​ച്ച​​ൻ-58) യും ​​ഇ​​ന്ന​​ലെ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി​​യ​​ത്.

സം​​സ്കാ​​ര​​ത്തി​​ലും, ഒ​​ൻ​​പ​​തി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന രാ​​രി​​ച്ച​​ന്‍റെ മ​​ക​​ളു​​ടെ വി​​വാ​​ഹ​​ത്തി​​ലും പ​​ങ്കെ​​ടു​​ക്കാ​​നാ​​യി മ​​ക​​നും, ബ​​ന്ധു​​വു​​മൊ​​ത്ത് താ​​മ​​സ​​സ്ഥ​​ല​​മാ​​യ ബ​​ർ​​മിം​​ഗ് ഹാ​​മി​​ൽ നി​​ന്നും യാ​​ത്ര പു​​റ​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു ടോ​​മി. മൃ​​ത​​ദേ​​ഹം മും​​ബൈ നാ​​നാ​​വ​​തി ആ​​ശു​​പ​​ത്രി​​യി​​ൽ. ഭാ​​ര്യ യു​​കെ​​യി​​ൽ നേ​​ഴ്സാ​​ണ്. ര​​ണ്ട് മ​​ക്ക​​ളു​​മു​​ണ്ട്.

Kerala

പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. റി​യാ​ദി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നി​ല​മ്പൂ​ർ പാ​താ​ർ സ്വ​ദേ​ശി​നി പൊ​ൻ​കു​ഴി റം​ല​ത്ത് (57) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം റി​യാ​ദി​ലെ ആ​സ്റ്റ​ർ സ​ന​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

റം​ല​ത്ത് 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി റി​യാ​ദി​ൽ ഹൗ​സ്കീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​യാ​യ റം​ല​ത്ത് പ​രേ​ത​രാ​യ അ​സൈ​നാ​രു​ടെ​യും ഇ​ത്താ​ച്ചു​മ്മ​യു​ടെ​യും മ​ക​ളാ​ണ്. സൗ​ദി തൊ​ഴി​ലു​ട​മ​യു​ടെ അ​ഭ്യ​ർ​ഥ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

NRI

ഹൃ​ദ​യാ​ഘാ​തം; വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ: വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് കു​പ്പ​ത്ത് താ​മ​സ​ക്കാ​ര​നാ​യ ബ​ദ​രി​യ്യ ന​ഗ​ർ ബി​വി റോ​ഡി​ലെ കു​ട്ടു​ക്ക​ൻ മു​ഹ​മ്മ​ദ്കു​ഞ്ഞി​യാ​ണ് (45) മ​രി​ച്ച​ത്.

ദു​ബാ​യി​യി​ൽ പാ​ർ​ട്ണ​ർ​ഷി​പ്പി​ൽ ക്രോ​ക്ക​റി സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന മു​ഹ​മ്മ​ദ്കു​ഞ്ഞി ആ​റു​മാ​സം മു​മ്പാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വി​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന മു​ഹ​മ്മ​ദ് കു​ഞ്ഞി​യെ രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു.

കാ​യ​ക്കൂ​ൽ ഹ​സ​ൻ​ഹാ​ജി - ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷ​ബീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ഫ​ർ, മ​റി​യം​ബി, സു​മ​യ്യ, ജു​ബ്‌​രി​യ.

International

കാനഡയിൽ ഇന്ത്യക്കാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം: നീ​​​​​തി തേ​​​​​ടി കു​​​​​ടും​​​​​ബം

ടൊ​​​​​റ​​​​​ന്‍റോ: കാ​​​​​ന​​​​​ഡ​​​​​യി​​​​​ൽ ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​ത​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ചി​​​​​കി​​​​​ത്സ ല​​​​​ഭി​​​​​ക്കാ​​​​​തെ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​ൻ മ​​​​​രി​​​​​ച്ച സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക്കെ​​​​​തി​​​​​രേ വ്യാ​​​​​പ​​​​​ക​​​​​വി​​​​​മ​​​​​ർ​​​​​ശ​​​​​നം. വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ കാ​​​​​ന​​​​​ഡ​​​​​യി​​​​​ലെ ആ​​​​​ൽ​​​​​ബെ​​​​​ർ​​​​​ട്ട​​​​​യി​​​​​ലു​​​​​ള്ള എ​​​​​ഡ്മോ​​​​​ൺ​​​​​ട​​​​​ണി​​​​​ലെ ഗ്രേ ​​​​​ന​​​​​ൺ​​​​​സ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ​​​​​വ​​​​​ച്ചാ​​​​​ണ് പ്ര​​​​​ശാ​​​​​ന്ത് ശ്രീ​​​​​കു​​​​​മാ​​​​​ർ എ​​​​​ന്ന 44 കാ​​​​​ര​​​​​ൻ മ​​​​​രി​​​​​ച്ച​​​​​ത്.

ചി​​​​​കി​​​​​ത്സ​​​​​തേ​​​​​ടി എ​​​​​ട്ടു​​​​​മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം പ്ര​​​​​ശാ​​​​​ന്ത് കാ​​​​​ത്തി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​ന്നു. പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ധി​​​​​കൃ​​​​​ത​​​​​രാ​​​​​ണെ​​​​​ന്നും അ​​​​​വ​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റാ​​​​​യി ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന പ്ര​​​​​ശാ​​​​​ന്തി​​​​​ന് ജോ​​​​​ലി​​​​​ക്കി​​​​​ടെ ക​​​​​ടു​​​​​ത്ത നെ​​​​​ഞ്ചു​​​​​വേ​​​​​ദ​​​​​ന അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ 22 ന് ​​​​​ഉ​​​​​ച്ച​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​ത്. പ്രാ​​​​​ഥ​​​​​മി​​​​​ക പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കു​​​​​ശേ​​​​​ഷം പു​​​​​റ​​​​​ത്ത് കാ​​​​​ത്തി​​​​​രി​​​​​ക്കാ​​​​​ൻ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ നി​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ആ​​​​​ശു​​​​​പ​​​​​ത്രി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ ഇ​​​​​സി​​​​​ജി എ​​​​​ടു​​​​​ത്തെ​​​​​ങ്കി​​​​​ലും കു​​​​​ഴ​​​​​പ്പ​​​​​മി​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ് വേ​​​​​ദ​​​​​ന​​​​​സം​​​​​ഹാ​​​​​രി ന​​​​​ല്‍കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ര​​​​​ക്ത​​​​​സ​​​​​മ്മ​​​​​ര്‍ദം ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​ട്ടും ചി​​​​​കി​​​​​ത്സ തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ല്ല. എ​​​​​ട്ടു​​​​​മ​​​​​ണി​​​​​ക്കൂ​​​​​ർ കാ​​​​​ത്തി​​​​​രു​​​​​ന്ന​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ചി​​​​​കി​​​​​ത്സാ​​​​​മു​​​​​റി​​​​​യി​​​​​ലേ​​​​​ക്കു പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച​​​​​ത്. സെ​​​​​ക്ക​​​​​ൻ​​​​​ഡു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ ജീ​​​​​വ​​​​​ൻ ന​​​​​ഷ്ട​​​​​മാ​​​​​വു​​​​​ക​​​​​യും ചെ​​​​​യ്തു.

ചി​​​​​കി​​​​​ത്സ വൈ​​​​​കി​​​​​യ​​​​​തി​​​​​നു പി​​​​​ന്നി​​​​​ൽ വം​​​​​ശീ​​​​​യ​​​​​വി​​​​​ദ്വേ​​​​​ഷം ഉ​​​​​ണ്ടോ​​​​​യെ​​​​​ന്ന സം​​​​​ശ​​​​​യ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ മൂ​​​​​ന്നു കു​​​​​ട്ടി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ കു​​​​​ടും​​​​​ബം തീ​​​​​രാ​​​​​ദു​​​​​രി​​​​​ത​​​​​ത്തി​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പ്ര​​​​​ശാ​​​​​ന്ത്-​​​​​നി​​​​​ഹാ​​​​​രി​​​​​ക ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ള​​​​​യ കു​​​​​ട്ടി​​​​​ക്കു മൂ​​​​​ന്നു​​​​​വ​​​​​യ​​​​​സാ​​​​​ണ് പ്രാ​​​​​യം. മൂ​​​​​ത്ത​​​​​യാ​​​​​ൾ​​​​​ക്ക് 14 വ​​​​​യ​​​​​സും. ഇ​​​​​ള​​​​​യ​​​​​കു​​​​​ട്ടി​​​​​ക്കു മു​​​​​ഴു​​​​​വ​​​​​ൻ സ​​​​​മ​​​​​യ പ​​​​​രി​​​​​ച​​​​​ര​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ പ്ര​​​​​ശാ​​​​​ന്ത് മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ നേ​​​​​രി​​​​​ടേ​​​​​ണ്ടി വ​​​​​ന്ന ദു​​​​​ര​​​​​നു​​​​​ഭ​​​​​വം വി​​​​​വ​​​​​രി​​​​​ക്കു​​​​​ന്ന നീ​​​​​ഹാ​​​​​രി​​​​​ക​​​​​യു​​​​​ടെ വി​​​​​ഡി​​​​​യോ വ​​​​​ലി​​​​​യ പ്ര​​​​​ചാ​​​​​രം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം കാ​​​​​ന​​​​​ഡ ഏ​​​​​റ്റെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം വ​​​​​ക്താ​​​​​വ് ര​​​​​ൺ​​​​​ധീ​​​​​ർ ജ​​​​​യ്സ്വാ​​​​​ൾ പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​ന്ത്യ​​​​​ൻ വം​​​​​ശ​​​​​ജ​​​​​നാ​​​​​ണെ​​​​​ങ്കി​​​​​ലും പ്ര​​​​​ശാ​​​​​ന്തി​​​​​ന് ക​​​​​നേ​​​​​ഡി​​​​​യ​​​​​ൻ പൗ​​​​​ര​​​​​ത്വ​​​​​മു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് മ​​​​​ന​​​​​സി​​​​​ലാ​​​​​ക്ക​​​​​ന്ന​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ കാ​​​​​ന​​​​​ഡ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നാ​​​​​ണു മ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ പൂ​​​​​ർ​​​​​ണ്ണ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം-​​​​​അ​​​​​ദ്ദേ​​​​​ഹം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

NRI

ഹൃ​ദ​യാ​ഘാ​തം; മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഷാ​ർ​ജ​യി​ൽ മ​രി​ച്ചു

ഷാ​ർ​ജ: ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​നി ആ​യി​ഷ മ​റി​യം (17) ഷാ​ർ​ജ​യി​ൽ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

ദേ​ഹാ​സ്വാ​സ്ഥ്യം തോ​ന്നി​യ ഉ​ട​ൻ ത​ന്നെ ആ​യി​ഷ​യെ ഷാ​ർ​ജ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഷാ​ർ​ജ പോ​ലീ​സ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ആ​യി​ഷ പ്ല​സ് വ​ണി​ന് പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

പി​താ​വ്: മു​ഹ​മ്മ​ദ്‌ സൈ​ഫ്, മാ​താ​വ്: റു​ബീ​ന സൈ​ഫ്.

Kerala

കാസർഗോട്ട് വയോധികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം ഹൃദയാഘാതം

കാ​സ​ർ​ഗോ​ഡ്: ക​രി​ന്ത​ള​ത്ത് വ​യോ​ധി​ക മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​ന്ന​ര ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ശ​നി​യാ​ഴ്ച​യാ​ണ് ക​രി​ന്ത​ള​ത്ത് താ​മ​സി​ക്കു​ന്ന ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​യ​ൽ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ല​ക്ഷ്മി ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വീ​ടി​ന്റെ പി​ൻ​വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന നി​ല​യി​ലും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ അ​ട​ക്കം എ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു.

District News

ഹൃ​ദ​യാ​ഘാ​തം: മാ​ള്‍​ട്ട​യി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് മരിച്ചു

‌‌‌കാ​ഞ്ഞ​ങ്ങാ​ട്: മ​ല​യാ​ളി ന​ഴ്‌​സ് മാ​ള്‍​ട്ട​യി​ല്‍ ഹൃ​ദ​യാ​ഘാ​തത്തേത്തുടർന്ന് മരിച്ചു. കോ​ടോം-​ബേ​ളൂ​ര്‍ ത​ടി​യം​വ​ള​പ്പി​ലെ പ​യ്യ​മ്പ​ള്ളി മാ​ത്യു-​ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജോ​ജി മാ​ത്യു (43) ആ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം പി​ന്നീ​ട് കാ​ഞ്ഞി​ര​ടു​ക്കം സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭാ​ര്യ: നി​ഷ (ന​ഴ്‌​സ്, മാ​ള്‍​ട്ട) വ​യ​നാ​ട് പു​ല്‍​പ്പ​ള്ളി തൊ​ഴു​വ​ത്തി​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡി​വോ​ണ (ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി), ഗോ​ഡ്‌​സ​ണ്‍ (മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി). സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​ബി, ഫാ. ​ജോ​ഷി സി​ആ​ര്‍​എം (മ്യൂ​ണ്‍​സ്റ്റ​ര്‍, ജ​ര്‍​മ​നി), ജി​ജോ (എ​ല്‍​വി​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റി​ന്‍ ലാം​ഗ്വേ​ജ​സ്, ഹൊ​ഷി​യാ​പൂ​ര്‍, പ​ഞ്ചാ​ബ്).

Kerala

ഹൃ​ദ​യാ​ഘാ​തം; വോ​ട്ട് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം: വോ​ട്ട് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ യു​വാ​വ് ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. താ​നൂ​ർ പ​ക​ര തീ​ണ്ടാ​പ്പാ​റ ന​ന്ദ​നി​ല്‍ അ​ല​വി (50) ആ​ണ് മ​രി​ച്ച​ത്.

താ​നാ​ളൂ​ര്‍ ഏ​ഴാം വാ​ർ​ഡ് ഒ​കെ പാ​റ മ​ദ്ര​സ​യി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​വോ​ട്ടു​ചെ​യ്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി​രു​ന്നു അ​ല​വി. ഉ​ട​ൻ​ത​ന്നെ തി​രൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

കാ​റ്റ​റിം​ഗ് സ്ഥാ​പ​ന ഉ​ട​മ​യാ​ണ്. മാ​താ​പി​താ​ക്ക​ൾ: എ​ന്‍. അ​ഹ​മ്മ​ദ് കു​ട്ടി, ആ​മി​ന, ഭാ​ര്യ: സു​മ​യ്യ. മ​ക​ന്‍: സി​യാ​ദ്. സ​ഹോ​ദ​ര​ങ്ങ​ള്‍: യൂ​സു​ഫ്, ഫാ​ത്തി​മ, പ​രേ​ത​നാ​യ ഇ​സ്മാ​യി​ല്‍.

NRI

വി​മാ​ന​ത്തി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം; യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

ബെ​ര്‍​ലി​ന്‍: വി​മാ​ന യാ​ത്ര​യ്ക്കി​ടെ ഉ​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ഗ്രാ​ന്‍ കാ​ന​റി​യ​യി​ല്‍ നി​ന്ന് ഹാം​ബു​ര്‍​ഗി​ലേ​ക്കു​ള്ള യൂ​റോ​വിം​ഗ്സ് എ 320 ​വി​മാ​ന​ത്തി​ല്‍ വ​ച്ചാ​ണ് യാ​ത്ര​ക്കാ​ര​ന് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്.

തു‌​ട​ർ​ന്ന് ബി​ല്‍​ബാ​വോ​യി​ല്‍ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. നേ​ര​ത്തെ, വി​മാ​ന​ത്തി​ൽ വ​ച്ച് ജീ​വ​ന​ക്കാ​ർ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.

മ​രി​ച്ച വ്യ​ക്തി​യു​ടെ കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി യൂ​റോ​വിം​ഗ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യാ​ൽ അ​ടി​യ​ന്തര സ​ഹാ​യം; ക​നി​വ് ആം​ബു​ല​ൻ​സു​ക​ളി​ൽ എ​ഇ​ഡി സം​വി​ധാ​നം നി​ർ​ബ​ന്ധം

കാ​​​സ​​​ർ​​​ഗോ​​​ഡ്: ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ലം ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ജീ​​​വ​​​ൻ​​​ര​​​ക്ഷാ സ​​​ഹാ​​​യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളി​​​ൽ ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് എ​​​ക്സ്റ്റേ​​​ണ​​​ൽ ഡീ​​​ഫൈ​​​ബ്രി​​​ലേ​​​റ്റ​​​ർ (എ​​​ഇ​​​ഡി) സം​​​വി​​​ധാ​​​നം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്നു. മ​​​റ്റ് എ​​​മ​​​ർ​​​ജ​​​ൻ​​​സി സ​​​ർ​​​വീ​​​സ് വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലും എ​​​ഇ​​​ഡി സം​​​വി​​​ധാ​​​നം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ എം.​​​വി. ശി​​​ല്പ​​​രാ​​​ജ് ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളി​​​ൽ ഈ ​​​സം​​​വി​​​ധാ​​​നം സാ​​​ർ​​​വ​​​ത്രി​​​ക​​​മാ​​​ണെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​നി​​​യും കാ​​​ര്യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലെ​​​ന്ന കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ശി​​​ല്പ​​​രാ​​​ജ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ പു​​​തി​​​യ ടെ​​​ൻ​​​ഡ​​​ർ വി​​​ളി​​​ക്കു​​​മ്പോ​​​ൾ അ​​​വ​​​യി​​​ൽ എ​​​ഇ​​​ഡി നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ മ​​​റു​​​പ​​​ടി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ഒ​​​രു ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന് ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യാ​​​ണ് ചെ​​​ല​​​വു​​​ വ​​​രു​​​ന്ന​​​ത്. നി​​​ല​​​വി​​​ലു​​​ള്ള മ​​​റ്റ് ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളി​​​ലും എ​​​ഇ​​​ഡി സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ ഈ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫ​​​ണ്ട് ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ക​​​ത്ത് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ അ​​​റി​​​യി​​​ച്ച​​​താ​​​യി ശി​​​ല്പ​​​രാ​​​ജ് പ​​​റ​​​ഞ്ഞു.

ഹൃ​​​ദ​​​യാ​​​ഘാ​​​ത മ​​​ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടി​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​തു ത​​​ട​​​യാ​​​ൻ ഏ​​​റ്റ​​​വും പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മെ​​​ന്ന് തെ​​​ളി​​​ഞ്ഞി​​​ട്ടു​​​ള്ള ഒ​​​രു ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​ പെ​​​ടു​​​ത്താ​​​നാ​​​ണ് താ​​​ൻ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ലാ​​​യി അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് ശി​​​ല്പ​​​രാ​​​ജ് പ​​​റ​​​ഞ്ഞു. ചീ​​​മേ​​​നി ചെ​​​മ്പ്ര​​​കാ​​​നം സ്വ​​​ദേ​​​ശി​​​യാ​​​യ ശി​​​ല്പ​​​രാ​​​ജ് എം​​​എ​​​സ്ഡ​​​ബ്ല്യു ബി​​​രു​​​ദ​​​ധാ​​​രി​​​യും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ സി​​​വി​​​ൽ ഡി​​​ഫ​​​ൻ​​​സ് വോ​​​ള​​​ന്‍റി​​​യ​​​റു​​​മാ​​​ണ്.

 എ​​​ഇ​​​ഡി നിസാരക്കാരനല്ല

പെ​​​ട്ടെ​​​ന്ന് ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ് നി​​​ല​​​യ്ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ചെ​​​റി​​​യ അ​​​ള​​​വി​​​ലു​​​ള്ള വൈ​​​ദ്യു​​​തി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ് വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ണ് എ​​​ഇ​​​ഡി. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു​​​പോ​​​ലും എ​​​ളു​​​പ്പ​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ഇ​​​ത് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് പെ​​​ട്ടെ​​​ന്ന് സി​​​പി​​​ആ​​​ർ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടാ​​​ലും ആം​​​ബു​​​ല​​​ൻ​​​സി​​​ൽ എ​​​ഇ​​​ഡി ഉ​​​ണ്ടെ​​​ങ്കി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തു​​​ന്ന​​​തു​​​വ​​​രെ ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ് വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​കും.

ആം​​​ബു​​​ല​​​ൻ​​​സ് ഡ്രൈ​​​വ​​​റു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ രോ​​​ഗി​​​യു​​​ടെ ഒ​​​പ്പ​​​മു​​​ള്ള​​​വ​​​ർ​​​ക്കു ത​​​ന്നെ ഈ ​​​ഉ​​​പ​​​ക​​​ര​​​ണം പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​നാ​​​കും. എ​​​ഇ​​​ഡി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​യ വ്യ​​​ക്തി​​​യെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത 70 ശ​​​ത​​​മാ​​​ന​​​മാ​​​ണെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ഹാ​​​ർ​​​ട്ട് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

National

യു​വാ​ക്ക​ളി​ലെ ഹൃ​ദ​യാ​ഘാ​ത​വും അ​കാ​ല​മ​ര​ണ​വും: കോ​വി​ഡ് വാ​ക്സി​നുമാ​യി ബ​ന്ധ​മി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ന്യൂഡൽഹി: യു​വാ​ക്ക​ളി​ലെ ഹൃ​ദ​യാ​ഘാ​ത​വും അ​കാ​ല​മ​ര​ണ​വും കോ​വി​ഡ് വാ​ക്സി​നു​ക​ളും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സു​മാ​യി (എ​യിം​സ്) ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

ജീ​വി​ത​ശൈ​ലി​യും മു​ൻ​കാ​ല രോ​ഗാ​വ​സ്ഥ​ക​ളു​മാ​ണ് മ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളെ​ന്ന് ദേ​ശീ​യ പ​ഠ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ങ്ങ​ൾ​ക്ക് ജീ​വി​ത​ശൈ​ലി, ജ​നി​ത​കം, മു​ൻ​പു​ണ്ടാ​യി​രു​ന്ന കാ​ര​ണ​ങ്ങ​ൾ, കോ​വി​ഡാ​ന​ന്ത​ര സ​ങ്കീ​ർ​ണ​ത​ക​ൾ എ​ന്നി​ങ്ങ​നെ പ​ല കാ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കാ​മെ​ന്നും പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​ൻ ജി​ല്ല​യി​ൽ 40 ദി​വ​സ​ത്തി​നി​ടെ 23 പേ​രാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​തെ​ന്നും കോ​വി​ഡ് വാ​ക്സി​ൻ തി​ടു​ക്ക​ത്തി​ൽ അം​ഗീ​ക​രി​ച്ച​തും വി​ത​ര​ണം ചെ​യ്ത​തും ഈ ​മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യെ​ന്ന് ക​രു​തു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ എ​ക്സി​ൽ കു​റി​ച്ചി​രു​ന്നു.

കോ​വി​ഡ് -19 വാ​ക്സി​നു​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നാ​യി ഒ​രു പാ​ന​ൽ രൂ​പീ​ക​രി​ക്കു​ന്ന​താ​യും സി​ദ്ധ​രാ​മ​യ്യ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

18 നും 45 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ചെ​റു​പ്പ​ക്കാ​രി​ൽ, പെ​ട്ടെ​ന്ന് ഉ​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ഐ​സി​എം​ആ​റും നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ളും (എ​ൻ​സി​ഡി​സി) ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് വാ​ക്സി​നു​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നും ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത വ​ള​രെ വി​ര​ള​മാ​ണെ​ന്നും ഐ​സി​എം​ആ​റും എ​ൻ​സി​ഡി​സി​യും പ​ഠ​ന​ങ്ങ​ളി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Latest News

Up